സ്വാഭാവികമായ ഉത്ഭവത്തേക്കാള്‍ ലാബില്‍ നിന്നും വൈറസ് ചോരാനുള്ള സാധ്യതകളാണ് കൂടുതലെന്നും വക്താവ് പറഞ്ഞു. പുതിയ സിഐഎ ഡറക്ടറായി ജോണ്‍ റാറ്റ്ക്ളിഫ് സ്ഥാനമേറ്റതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിഐഎ പുറത്ത് വിട്ടിരിക്കുന്നത്. വുഹാനിലെ ലാബില്‍ നിന്നു വൈറസ് ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്.
വുഹാനിലെ ചൈനയുടെ പരീക്ഷണലാബ് കോവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാര്‍ക്കറ്റില്‍ നിന്നും 40 കിലോ മീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് വൈറസ് ചോര്‍ന്നിരിക്കാം എന്ന റിപ്പോര്‍ട്ട് ബൈഡന് ഭരണത്തിന്റെ അവസാനനാളുകളില്‍ തയാറാക്കപ്പെട്ടതാണെന്നു കരുതുന്നു. ട്രംപ് ഭരണകൂടം ഇതു പുറത്തുവിടുകയും ചെയ്തു.

Comments: